Tuesday, March 15, 2011

ആയുധ ഇറക്കുമതിയില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം

ആയുധ ഇറക്കുമതിയില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം
Posted on: 15 Mar 2011

ലണ്ടന്‍: ആയുധ ഇറക്കുമതിയില്‍ ലോകത്ത് ഇന്ത്യക്ക് ഒന്നാംസ്ഥാനമെന്ന് റിപ്പോര്‍ട്ട്. ചൈന, ദക്ഷിണകൊറിയ എന്നിവയാണ് രണ്ടാംസ്ഥാനത്ത്. പാകിസ്താന്‍ മൂന്നാംസ്ഥാനത്തുണ്ട്. സ്വീഡന്‍ കേന്ദ്രമായുള്ള സ്റ്റോക്‌ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അന്താരാഷ്ട്ര ആയുധക്കൈമാറ്റത്തെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

2006-നും 2010-നും ഇടയില്‍ നടന്ന ആയുധവ്യാപാരമാണ് പഠനവിധേയമാക്കിയത്. ഇതിനുമുമ്പ് 1992-ലും ആയുധഇറക്കുമതിപ്പട്ടികയില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തായിരുന്നു. മൊത്തം ആയുധഇറക്കുമതിയുടെ ഒമ്പതു ശതമാനം ഇന്ത്യയും ആറു ശതമാനംവീതം ചൈനയും കൊറിയയും അഞ്ച് ശതമാനം പാകിസ്താനും കൈയടക്കിയിരിക്കുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയുടെ ആയുധ ഇറക്കുമതി 21 ശതമാനമാണ് കൂട്ടിയത്. അതേസമയം, പാകിസ്താന്റെ ഇറക്കുമതിയിലെ വര്‍ധന 128 ശതമാനമാണ്. ആഭ്യന്തര ആയുധഉത്പാദനത്തില്‍ നേടിയ വളര്‍ച്ചയാണ് ചൈനയെ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനത്താക്കിയത്. ആഗോള ആയുധവ്യാപാരത്തിന്റെ 30 ശതമാനവും കൈയടക്കിയിരിക്കുന്ന അമേരിക്കയാണ് കയറ്റുമതിയില്‍ ഒന്നാംസ്ഥാനത്ത്.

No comments:

Post a Comment