Tuesday, June 29, 2010

ഹര്‍ത്താലുണ്ടോ സാറെ? ഒന്ന് വീട്ടിലിരിക്കാന്‍.........

രണ്ടുപേര്‍ കണ്ടുമുട്ടിയാല്‍ ചോദ്യമാണ്. നാലുപേര്‍ കൂടുന്നിടത്തെല്ലാം ചര്‍ച്ചയാണ്. പത്രമോഫീസുകളില്‍ വിളിയോട് വിളി. പാര്‍ട്ടി ഓഫീസ് സെക്രട്ടറിമാര്‍ ഫോണില്‍ മറുപടി പറഞ്ഞു മടത്തു. എല്ലാവര്‍ക്കും അറിയേണ്ടത് ഒറ്റക്കാര്യം; ഹര്‍ത്താലുണ്ടോ?

പെട്രോള്‍ വിലവര്‍ധനവിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടാണ് ഒരു ഹര്‍ത്താലിനെക്കുറിച്ച് അറിയിപ്പ് വന്നത്. അതുകൊണ്ടുതന്നെ ശനിയാഴ്ച ഹര്‍ത്താല്‍ 'ആഘോഷമാക്കാന്‍ ' എല്ലാവര്‍ക്കും കഴിഞ്ഞില്ല. ഞായറാഴ്ച പൊതുഅവധി. അതങ്ങനെ പോട്ടെ......തിങ്കളാഴ്ച കൂടി ഒരു ഹര്‍ത്താല്‍ ഒത്തുകിട്ടിയാല്‍ ഗംഭീരമായി. നാട്ടുകാര്‍ ഇങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റില്ല. ഈ ചിന്ത വന്നാല്‍ പിന്നെ വിവരാന്വേഷണമാണ്. കഴിഞ്ഞ രണ്ടുദിവസമായി തലസ്ഥാനത്തെ പത്രമോഫീസുകളിലെ ഫോണുകള്‍ക്ക് വിശ്രമമില്ല. നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും 'ഹര്‍ത്താല്‍ സ്‌നേഹാന്വേഷണങ്ങള്‍ക്ക് ' മറുപടി പറഞ്ഞ് മടുത്താണ് മാധ്യമപ്രവര്‍ത്തകരില്‍ പലരും ഓഫീസുകളിലെത്തിയത്. അവിടെയാണ് യഥാര്‍ത്ഥ പുകില്. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ക്ക് അറിയേണ്ടത് ഒറ്റക്കാര്യം മാത്രം-തിങ്കളാഴ്ച ഹര്‍ത്താലുണ്ടോ? ഇല്ലെന്ന് പറഞ്ഞാല്‍ പിന്നെ ചോദ്യംചെയ്യലായി. '' ഒറപ്പാണോ സാറെ ? ആരും അനൗണ്‍സ് ചെയ്തിട്ടില്ലേ?'' വീണ്ടും ഇല്ലെന്ന് പറഞ്ഞാല്‍ പിന്നെ ചോദ്യങ്ങള്‍ പ്രവഹിക്കുകയായി. ''കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ എല്‍.ഡി.എഫ് അല്ലേ ഹര്‍ത്താല്‍ നടത്തിയത്. അപ്പോള്‍ ബി.ജെ.പി ഒന്നും ഡിക്ലേര്‍ ചെയ്തില്ലേ ? '' ...വീണ്ടും അതേ ഉത്തരം. വീണ്ടും ചോദ്യം '' ...ഇന്നലെ പാല്‍ക്കുളങ്ങരയില്‍ ഒരാളെ വെട്ടിയ കേസില്‍ ഹര്‍ത്താലുണ്ടോ?.....അതിനും ഇല്ലെന്ന് മറുപടി പറഞ്ഞാല്‍ ചെവിക്കടി തന്നപോലെ ഫോണ്‍ വച്ച് ടിയാന്‍ പരിധിക്ക് പുറത്താകും. പെട്രോള്‍ കേസിലും വെട്ടുകേസിലും ഹര്‍ത്താല്‍ ഇല്ലെങ്കില്‍ ചൊവ്വാഴ്ച വ്യാപാരി വ്യവസായികള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ടോയെന്ന് ആകാംക്ഷാഭരിതരായി ചോദിച്ചവരും നൂറുകണക്കിനാണ്. ഇല്ലെന്ന് പറയുമ്പോള്‍ ജൂലായ് ഒന്നിന് ആരെങ്കിലും ഹര്‍ത്താല്‍ പറഞ്ഞുവെച്ചിട്ടുണ്ടോയെന്നായി ചോദ്യം. മഅദനിയെ അറസ്റ്റു ചെയ്താല്‍ ഹര്‍ത്താലുണ്ടാകുമോ എന്നു ചോദിക്കുന്നവരും തര്‍ക്കിക്കുന്നവരും അനവധി. നിയമസഭ കൂടുന്നതിന് മുന്നോടിയായി.....റോഡിലെ കുഴി മൂടാത്തതില്‍ പ്രതിഷേധിച്ച്.....തട്ട വിവാദത്തില്‍ പ്രതിഷേധിച്ച്....സിനിമാക്കാരനെ തല്ലിയതില്‍ മനംനൊന്ത്.....ഹര്‍ത്താലിനുവേണ്ടി ജനത്തിന്റെ പ്രതീക്ഷകള്‍ പുതിയ വിഷയങ്ങളിലേക്ക് വ്യാപരിക്കുകയാണ്. പ്രതീക്ഷിക്കുന്ന മറുപടി കിട്ടാതെ വരുമ്പോള്‍ ഹര്‍ത്താല്‍ വിവര ശൂന്യനായ പത്രക്കാരനോട് അരിശംമൂത്ത് ഫോണ്‍ വയ്ക്കുന്നവരും നിരവധി. 

തിങ്കളാഴ്ച അതിരാവിലെ തന്നെ ഹര്‍ത്താല്‍ റൂമര്‍ പരന്നു. തലസ്ഥാനത്ത് ഒരാളെ വെട്ടിയതിന് പകരം കണ്ണൂരില്‍ മറുവെട്ടുണ്ടായെന്നും ബി.ജെ.പി സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും കഥ പ്രചരിച്ചു. പിന്നെ അത് 'കണ്‍ഫേം' ചെയ്യാന്‍ ഫോണ്‍ വിളിയും ചര്‍ച്ചയും.

നാട്ടുകാരുടെ 'ഹര്‍ത്താല്‍ അന്വേഷണം' കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായെന്ന് ബി.ജെ.പി. തിരുവനന്തപുരം ജില്ലാ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ മറുപടി കിട്ടി.

തിങ്കളാഴ്ച പകല്‍ വിളിച്ചു തളര്‍ന്ന പലരും വൈകീട്ടോടെ വീണ്ടും അന്വേഷണമാരംഭിച്ചു. ഇല്ലെന്ന് മറുപടി പറയുന്നവരോട് നീരസമായി. പറഞ്ഞത് മാറിയോയെന്നറിയാന്‍ സ്വരം മാറ്റി വിളിച്ചു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാത്ത രാഷ്ട്രീയക്കാരെ മുഴുവനും ശപിച്ച്, ഹര്‍ത്താല്‍ പ്രിയര്‍ ഹൃദയം നൊന്തിരിക്കുകയാണ്, അടുത്ത ഹര്‍ത്താല്‍ ആഹ്വാനം ആസ്വദിക്കാന്‍.

Thursday, June 24, 2010

A new look on Society -

'ആ കുട്ടികളില്‍ ആരും മരിച്ചില്ല... അവര്‍ വളര്‍ന്നു' 


ഒരു പെണ്‍കുട്ടി മരിച്ച അമ്മയുടെ മുല കുടിക്കുന്ന കാഴ്ചയാണ് അബേബെക്ക് ഗൊബേനയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. 1980 ആയിരുന്നു വര്‍ഷം. എത്യോപ്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ച നേരിടുന്ന കാലമായിരുന്നു അത്. കടുത്ത കത്തോലിക്ക വിശ്വാസിയായിരുന്ന ഗൊബേന രാജ്യത്തിന്റെ വടക്കുകിഴക്കുള്ള ഒരു പുണ്യസ്ഥലത്തേയ്ക്കുള്ള തീര്‍ത്ഥാടനത്തില്‍. പട്ടിണി മൂലം ഒരു കടലോളം ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അവര്‍ ആ കാഴ്ച കണ്ടത്. 'ഞാന്‍ വീട്ടിലേയ്ക്ക് തിരിച്ചുവരുന്ന വഴി മുഴുവന്‍ ഇങ്ങിനെ പട്ടിണി മൂലം മരിച്ചുകൊണ്ടിരിക്കുന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. നടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല'-ഗൊബേന പറഞ്ഞു. 'എന്റെ കയ്യില്‍ കുറച്ച് റൊട്ടിയുണ്ടായിരുന്നു. ഇത് ഞാന്‍ രണ്ട് പുരുഷന്‍മാര്‍ക്ക് കൊടുത്തു. പിന്നീട് ഈ സ്ത്രീയ്ക്കടുത്തെത്തിയപ്പോഴേയ്ക്കും അവര്‍ മരിച്ചിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടി അപ്പോഴും മുല കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു'... അവിടെയുള്ള മൃതദേഹങ്ങള്‍ നീക്കം ചെയ്തിരുന്നയാള്‍ ആ കുട്ടി മരിയ്ക്കാന്‍ കാത്തിരിക്കുകയായിരുന്നു. ജീവിച്ചിരിക്കുന്ന കുട്ടിയെ കൊണ്ടുപോകാന്‍ സാധിക്കാത്തത് കൊണ്ടാണതെന്നായിരുന്നു അയാളുടെ വിശദീകരണം-ഗൊബേന പറഞ്ഞു. രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കാതെ ഗൊബേന ആ കുട്ടിയേയുമെടുത്ത് രാജ്യത്തിന്റെ തലസ്ഥാനമായ അഡിസ് അബാബയിലേയ്ക്ക് യാത്രയായി. ആ തീരുമാനം ആ പെണ്‍കുട്ടിയുടേയും അവരുടെയും ജീവിതത്തിലെ വഴിത്തിരിവായി.

വഴിയരികിലും തെരുവുകളിലും മരിച്ചുകിടക്കുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ മനസ്സില്‍ മാച്ചുകളയാന്‍ കഴിയാതിരുന്ന ഗൊബേന വീണ്ടും രാജ്യത്തിന്റെ തീരദേശങ്ങളില്‍ യാത്ര ചെയ്യുകയും ആ പ്രദേശങ്ങളിലുള്ളവര്‍ക്ക് വെള്ളമെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അത്തരമൊരു യാത്രയ്‌ക്കെടുവില്‍ വീട്ടിലേയ്ക്ക് തിരിക്കുമ്പോള്‍ മറ്റൊരു കുട്ടി ഗൊബേനയ്‌ക്കൊപ്പമുണ്ടായിരുന്നു. 'അന്നൊരിക്കല്‍ വൈകീട്ട് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ഞങ്ങള്‍ അഞ്ച് പേരെ കടന്നു വരാനിടയായി. അതില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. മരിച്ചുകൊണ്ടിരുന്ന മറ്റ് രണ്ട് പേരില്‍ ഒരാള്‍ തന്റെ അടുത്തുള്ള കുട്ടിയെ ചൂണ്ടിക്കാട്ടി ഇതെന്റെ മകനാണെന്നും അവനെ രക്ഷിക്കണമെന്നും യാചിച്ചു'.

അതൊരു വല്ലാത്ത വരള്‍ച്ചായയിരുന്നു. അധികാരികളാരും ചിത്രത്തിലേ ഉണ്ടായിരുന്നില്ല. സര്‍ക്കാരാകട്ടെ, വരള്‍ച്ചയെക്കുറിച്ച് പുറം ലോകം അറിയാതിരിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ എന്റെയാണെന്ന് അഭിനയിക്കേണ്ടിവന്നു. അല്ലെങ്കില്‍ ജീവന് തന്നെ ഭീഷണി ആയേനേ'...


ആ വര്‍ഷം അവസാനിക്കുമ്പോള്‍ ഗൊബേനയുടൊപ്പം ഉണ്ടായിരുന്നത് 21 കുട്ടികളായിരുന്നു! എന്നാല്‍ ആ കുട്ടികളോട് കാണിച്ച അനുകമ്പ അവരുടെ കുടുംബജീവിതം തകര്‍ത്തു. 'എന്റെ കുടുംബവും, ഭര്‍ത്താവും ഈ കുട്ടികള്‍ വേണോ അതോ സ്വന്തം ജീവിതം വേണോ എന്ന് തീരുമാനിക്കാന്‍ ഭീഷണിപ്പെടുത്തി. എന്റെ ബന്ധുക്കള്‍, എന്റെ അമ്മ പോലും എനിക്ക് ഭ്രാന്ത് ആണെന്ന് പറഞ്ഞു. എന്നെ മാനസിക ആസ്​പത്രിയില്‍ ചികിത്സിക്കണമെന്ന് അമ്മ പറഞ്ഞു-ഗൊബേന നെടുവീര്‍പ്പീട്ടു. എന്റെ വീട്ടിലെ സ്ഥാനം തെറിച്ചു. കോഴി വളര്‍ത്തുന്നതിനായി വാങ്ങിയ കുറച്ച് സ്ഥലമുണ്ടായിരുന്നു. ഞാന്‍ കുട്ടികളേയും കൂട്ടി വനപ്രദേശത്തുള്ള ഈ സ്ഥലത്തേയക്ക് മാറി.

30 വര്‍ഷത്തിനിപ്പുറം ഗൊബേന അറിയപ്പെടുന്നത് 'ആഫ്രിക്കയുടെ മദര്‍ തെരേസ' എന്ന പേരിലാണ്. അവരാണ് എത്യോപ്യയിലെ ഏറ്റവും പഴക്കമുള്ള അനാഥലയത്തിന്റെ സ്ഥാപക. രാജ്യത്തെ ആര്‍ക്കും വേണ്ടാത്ത നിരവധി കുട്ടികളുടെ ഒരു തലമുറയെ, വരള്‍ച്ചയുടെയും യുദ്ധത്തിന്റെയും എയ്ഡ്‌സിന്റെയും ബാക്കിപത്രമായ അവരെ വളര്‍ത്തിയ ഒരു മഹത്തായ പാരമ്പര്യം. കുട്ടിക്കാലം തൊട്ട് കടുത്ത പ്രതിസന്ധികള്‍ അതിജീവിച്ച് വിദ്യാഭ്യാസം നേടി, ജോലി നേടി, സുരക്ഷിതമായ ഒരു കുടുംബജീവിതത്തിലെത്തിയ ഗൊബേനയുടെ കുടുംബത്തെ പിരിയാനുള്ള തീരുമാനം വേദനാജനകമായിരുന്നു.

1938ല്‍ ജനിച്ച ഗൊബേനയുടെ അച്ഛന്‍ എത്യോ-ഇറ്റാലിയന്‍ യുദ്ധത്തില്‍ മരിക്കുമ്പോള്‍ അവരുടെ പ്രായം ഒരു മാസം മാത്രമായിരുന്നു. പിന്നീട് അവരെ വളര്‍ത്തിയ അച്ഛന്റെ വീട്ടുകാര്‍ ഗൊബേനയെ പതിനൊന്നാം വയസ്സില്‍ അവളുടെ അനുമതിയില്ലാതെ വിവാഹം കഴിച്ചയപ്പിച്ചു. വിവാഹത്തില്‍ പ്രതിഷേധിച്ച ഗൊബേന ഒളിച്ചോടി അഡിസ് അബാബയിലെത്തി പ്രാഥമിക വിദ്യാഭ്യാസം നേടുകയും ജോലി സമ്പാദിച്ച് വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു.


ഞാന്‍ ജനിച്ച രാജ്യത്തിലെ യാഥാസ്ഥിതിക ജീവിതരീതികളാണ് എന്റെ പ്രതിസന്ധികള്‍ക്ക് കാരണം. ഈ കുട്ടികളെ വിവാഹം കഴിച്ചയപ്പിക്കലല്ല, മറിച്ച് അവരെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള സാഹചര്യമുണ്ടാക്കുകയാണ് എന്റെ ലക്ഷ്യം-ഗൊബേന പറയുന്നു. തന്റെ കൈവശമുണ്ടായിരുന്ന എല്ലാം വിറ്റുപെറുക്കി ബുദ്ധിമുട്ടിയ 1980കളില്‍ നിന്ന് ഗൊബേന ഏറെ മുന്നോട്ടുവന്നുകഴിഞ്ഞു. ഇന്ന് അവരുടെ നേതൃത്വത്തിലുള്ള അനാഥാലയം 700 കുട്ടികളുടെ വീട് മാത്രമല്ല അവരുടെ സ്‌കൂള്‍ കൂടിയാണ്.

'എനിക്ക് പശ്ചാത്തപമില്ല. ഇവിടം വരെയെത്താന്‍ ദൈവം എന്നെ സഹായിച്ചു. എനിക്ക് ദൈവത്തില്‍ അടിയുറച്ച വിശ്വാസമാണുള്ളത്'... വഴിയരികില്‍ ചെറിയ വസ്തുക്കള്‍ വിറ്റിട്ടാണെങ്കിലും അതിജീവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. എനിക്ക് സന്തോഷമുണ്ട്. ഈ കുട്ടികളില്‍ ആരും മരിച്ചില്ല. അവര്‍ വളര്‍ന്നു... ആഫ്രിക്കയുടെ മദര്‍ തെരേസയുടെ കണ്ണുകളില്‍ അഭിമാനം.

Friday, June 18, 2010

My Day

My Day starts with prayers at 3.00 am. By wishing nice day I thinks or plans the whole day. With out any hesitation directly swims in to books. After 1 1/2 hrs time.... have a tea and go for exercise. 10 min exercise and 1 hr run and walk. Returned to my mansion before 7. Again watch T.V  and skimming the news paper for 15 minutes. Just after this again goes through my books. Cooking will happen along with this. At 9.00 bath and will be ready. Waiting for room mate that will long from 15- 60 minutes. Then at office thrilling, boring and gossiping. No more issues.......just completes my work and waiting for colleague from 6- 8. If possible finds some better way. Cooking partially. Read news paper. Have food. Watch TV for 10- 30 min.Then reads. Praying for good dreams and bright future I walks to bed. Time will be 10.30-11.30.

Lakes under threat

Kerala's largest fresh water lake,pristine tourism destination, rich biodiversity and glorified attraction Shasthamkottah is vanishing day by day. Its the drinking water source of 7 lakhs of people in Kollam area. According to the study done by CESS its water level decreases 10 mm per day. In 1991 its depth was 30 m but in 1999 it was only 13.5. It is on of the wetlands which is under Ramsay listing.(Best wetlands)

Strong local agitation going there against its pollution and attitude of Government towards its protection. Every one fails to explain its water purification process which deposit impurities in the shore of lake like sea.Rain water, sea and ground water recharge are the main sources of this Lake's water.

This area is rich in laterate soil and which is a lucrative business n Kollam.To explore this unique resource one third of this area were mined. This unscientific mining damaged the nature as well as the Lake. Along with this mining it is polluted with different type of wastes. A study found that half tone of solid wastes are depositing every day, in this 50 kg s are chemical wastes.

We all know we are the leading back water destinations in the world and if it contaminated where will be our existence.The assumption 'tourism thrills but it kills' came true in these days irrespective of destinations and what differs in Kollam and Varkala. The globe facing a serious challenge of food shortage and drinking water scarcity. While knowing this reality a strong intervention from the concerned authority is expecting the globe. No one can think about a world without fresh drinking water and who will pay for this peril?
Really this is in a peril and Who will pay for this fragile situation?

A well planned and systematic approach is required to retain its original face . The action is expected immediately and with out in paper. Prominent organizations like GITPAC and NATPAC can suggest good methods to protect our lake from sigh.

Thursday, June 17, 2010

COME ON INDIA

Proud to be an Indian.

മൂര്‍ത്തിയുടെ സ്വപ്നം; മാറുന്ന ലോകം പുതിയ ഇന്ത്യ


27 വര്‍ഷം...!
95 രൂപ 3,32,80000 രൂപയായി
വളര്‍ന്ന വിസ്മയം!

ചില കണക്കുകള്‍ അങ്ങനെയാണ്. അത് നമ്മളെ അമ്പരപ്പിക്കും.

1981 ജൂലായ് 2. അന്നാണ് ഈ കണക്കിനുപിറകിലെ കഥ തുടങ്ങുന്നത്. ഒഴിഞ്ഞ കീശയും മനസ്സുനിറയെ ആശയങ്ങളുമായി സ്വപ്നങ്ങള്‍ക്കു നടുവിലായിരുന്നു അന്നയാള്‍. ആ ചെറുപ്പക്കാരന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാന്‍ തയ്യാറായി ആറുകൂട്ടുകാര്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. ആഗ്രഹങ്ങള്‍ക്ക് ചിറകുനല്‍കിയതാവട്ടെ ഭാര്യ സ്വരുക്കൂട്ടിവെച്ച പതിനായിരം രൂപയും. അന്ന് ആ ഫ്ലറ്റില്‍ പിറന്നുവീണ കമ്പനിയാണ് ഇന്ന് ലോകമറിയുന്ന 'ഇന്‍ഫോസിസ്'. കര്‍ണ്ണാടകയിലെ സാധാരണ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന നാഗവാര രാമറാവു നാരായണമൂര്‍ത്തി എന്ന എന്‍.ആര്‍. നാരായണമൂര്‍ത്തിക്ക് അത് സാഫല്യത്തിന്റെ നിമിഷമായിരുന്നു.
കമ്പ്യൂട്ടര്‍വത്കരണത്തിനെതിരെ സമരങ്ങളും മുറവിളികളും മുറയ്ക്ക് നടക്കുന്ന കാലം. രാഷ്ട്രീയക്കാരുടെ മുദ്രാവാക്യങ്ങളിലെ രൂക്ഷതയ്ക്ക് ദീര്‍ഘവീക്ഷണമുള്ള ആ ചെറുപ്പക്കാര്‍ ചെവിനല്‍കിയില്ല. വരാനിരിക്കുന്ന നാളുകള്‍ അവര്‍ മുന്‍കൂട്ടിക്കണ്ടു. രണ്ടുവര്‍ഷത്തിനുശേഷം സ്‌റ്റോക് മാര്‍ക്കറ്റിലെ സ്‌ക്രീനില്‍ ചരിത്രത്തിലാദ്യമായി ഇന്‍ഫോസിന്റെ പേര് ഡിജിറ്റുകളായി തെളിയുമ്പോള്‍ കേവലം പത്തുരൂപയായിരുന്നു കമ്പനിയുടെ ഓഹരി മുഖവില. 85 രൂപ പ്രീമിയം അടക്കം 95 രൂപ നിരക്കില്‍ അന്ന് നൂറ് ഓഹരി സ്വന്തമാക്കിയവര്‍ക്ക് ബോണസ് ഓഹരികളടക്കം ഇന്ന് ലഭിക്കുന്ന വിലയാണ് മൂന്നുകോടി മുപ്പത്തിരണ്ട് ലക്ഷത്തി എണ്‍പതിനായിരം രൂപ!

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സോഫ്റ്റ് വെയര്‍ വില്പനയിലൂടെ 20,000ലധികം കോടിയുടെ വരുമാനം നേടി ഇന്‍ഫോസിസ് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും മൂര്‍ത്തിയുടെ പ്രവര്‍ത്തിയിലും വാക്കുകളിലും നിറയുന്നത് പതിവുപോലെ ലാളിത്യവും വിനയവും മാത്രം.

നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ ആത്മാര്‍ഥതയും സമര്‍പ്പണവും
ഒത്തുചേരുമ്പോള്‍ നടക്കാനാവാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ച
സംരംഭം. അതിന്റെ അമരത്ത് ലാളിത്യത്തിന്റെ പ്രതിരൂപമായി ഒരാള്‍
ഇരുപത്തിയേഴു കൊല്ലം കൊണ്ട് ഇന്‍ഫോസിസിന്റെ വളര്‍ച്ച
എന്‍.ആര്‍.നാരായണമൂര്‍ത്തി എന്ന സ്ഥിരോത്സാഹിയുടെ
സ്വപ്നങ്ങള്‍ക്കൊപ്പമായിരുന്നു. ഇപ്പോള്‍ ആ സ്വപ്നങ്ങളില്‍
മാറുന്ന ലോകവും പുതിയ ഇന്ത്യയും...



ഇന്‍ഫോസിസിന്റെ സി.ഇ.ഒ. പോലൊരു സ്ഥാനം അധികം പ്രായമാകുംമുമ്പുതന്നെ ഒഴിഞ്ഞുകൊടുക്കാനുള്ള തീരുമാനം വലിയൊരു ത്യാഗമല്ലേ?

സ്ഥാനമാറ്റം എന്റെ ജീവിതത്തെ ബാധിച്ചിട്ടില്ല. ചെറുപ്പക്കാര്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നമ്മുടെ നേതാക്കന്‍മാര്‍ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിക്കാറില്ല. 52ാമത്തെ വയസ്സിലാണ് ഞാന്‍ സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് നന്ദന്‍. പിന്നെ ക്രിസ് വന്നു. അങ്ങനെ ചെയ്യണമെന്നുതന്നെയാണ് ഞാന്‍ പറയുന്നത്. ഇന്ത്യപോലൊരു രാജ്യത്ത് നമ്മള്‍ കഠിനാധ്വാനം ചെയ്യണം. അതിന് ഒരുപാട് ഊര്‍ജ്ജം ആവശ്യമാണ്. ഈ ഊര്‍ജ്ജം വരുന്നത് യുവാക്കളില്‍നിന്നാണ്.

1981 ജൂലായ് രണ്ടിന് െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ഇന്‍ഫോസിസ് 1992 ജൂണില്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. ഇന്ത്യയിലെ സമര്‍ഥരെയെല്ലാം വിദേശ രാജ്യങ്ങള്‍ തട്ടിയെടുക്കുന്ന അവസ്ഥയില്‍ നിന്ന്, ഇന്ത്യന്‍ യുവത്വത്തിന്റെ കഴിവ് ഉപയോഗിച്ച് കമ്പനിയുടെ 98 ശതമാനം വരുമാനവും ഇന്ത്യയ്ക്ക് പുറത്തുനിന്ന് നേടുന്ന കമ്പനിയായി വളര്‍ന്നു. ഇന്ത്യയിലെ ഏറ്റവും ആദരവ് അര്‍ഹിക്കുന്ന കമ്പനിയായി കഴിഞ്ഞവര്‍ഷം വാള്‍സ്ട്രീറ്റ് ജേണല്‍ തിരഞ്ഞെടുത്തത് ഇന്‍ഫോസിസിനെ ആയിരുന്നു. ഇന്ത്യന്‍ പതാക പറപ്പിക്കുന്ന ആഗോള കമ്പനിയാണ് ഇന്ന് ഇന്‍ഫോസിസ്. അമേരിക്കയില്‍ മാത്രം ഇന്‍ഫോസിസിന് 13 സെയില്‍സ് ഓഫീസുകളുണ്ട്. യൂറോപ്പിലും ജപ്പാനിലും കാനഡയിലും ഓസ്‌ട്രേലിയയിലും ഹോങ്കോങ്ങിലുമെല്ലാം ഇന്‍ഫോസിസ് വരവ് അറിയിച്ചു.

''ഇന്‍ഫോസിസ് ലോകവ്യാപകമായി വളര്‍ന്നിരിക്കുന്നു. അധികം താമസിയാതെ ന്യൂസിലാന്‍ഡിലും തുടങ്ങുന്നുണ്ട്.'' പറയുമ്പോള്‍ നാരായണമൂര്‍ത്തിയുടെ ശബ്ദത്തില്‍ സംതൃപ്തിയുടെ നിറവ.്
കഴിഞ്ഞവര്‍ഷം അമേരിക്കയിലെ ഒരു പ്രധാന തപാല്‍ കമ്പനി അവര്‍ ഉപയോഗിച്ചിരുന്ന ഐ.ടി. സിസ്റ്റം മാറ്റിസ്ഥാപിക്കാന്‍ ഇന്‍ഫോസിനെ സമീപിച്ചു. ഇന്‍ഫോസിസിലെ എഞ്ചിനീയര്‍മാര്‍ രൂപകല്‍പന ചെയ്ത പുതിയ സോഫ്റ്റ് വെയറുകള്‍ കമ്പനിയുടെ കമ്പ്യൂട്ടര്‍ ഞരമ്പുകളിലൂടെ പ്രവഹിച്ചുതുടങ്ങിയപ്പോള്‍ അതുവരെ പ്രതിദിനം രണ്ടുലക്ഷം ചെക്ക്‌പോയിന്റുകളില്‍ വിതരണത്തിനുണ്ടായിരുന്ന എട്ടുമണിക്കൂര്‍ കാലതാമസം വെറും 15 മിനിട്ടുകളായി ചുരുങ്ങി. തപാല്‍ കമ്പനിയുടെ നേട്ടം സമയനഷ്ടത്തില്‍നിന്നും പാഴ്‌ച്ചെലവുകളില്‍നിന്നുമുള്ള മോചനവും കൂടുതല്‍ വ്യാപാരവുമായിരുന്നു. ഏതു പ്രതിസന്ധിയില്‍നിന്നും കരകയറ്റാന്‍ സാധിക്കുന്ന സാങ്കേതികസഹായം ഇന്‍ഫോസിസിന് നല്കാന്‍ കഴിയുമെന്ന് ഇന്ന് ലോകത്തെ പടുകൂറ്റന്‍ കമ്പനികള്‍ കരുതുന്നതും ഇതുകൊണ്ടുതന്നെ.

കടബാധ്യതകളില്ലാത്ത കമ്പനിയെന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. അതിനെക്കുറിച്ച് മൂര്‍ത്തി പറയുന്നതിങ്ങനെ: ''നന്ദന്‍ നിലകാനി, എന്‍.എസ്. രാഘവന്‍, ക്രിസ് ഗോപാലകൃഷ്ണന്‍, എസ്.ഡി. ഷിബുലാല്‍, കെ. ദിനേഷ്, അശോക് അറോറ എന്നിവരാണ് തുടക്കത്തില്‍ എനിക്കൊപ്പം നിന്നത്. സുധ തന്ന പതിനായിരം രൂപയിലാണ് ഞങ്ങളുടെ തുടക്കം. പിന്നെയും പണം ആവശ്യമായിരുന്നു. എന്നാല്‍ ബാങ്കുകള്‍ ഞങ്ങളെ അടുപ്പിച്ചതേയില്ല. സാധാരണക്കാരന്റെ ബെഡ്‌റൂമില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാവം കമ്പനിക്ക് എന്തു കൊളാറ്ററല്‍ സെക്യൂരിറ്റിയാണ് ബാങ്കുകള്‍ക്ക് നല്കാന്‍ കഴിയുക? കഷ്ടപ്പാടിന്റെ ആ ദിനങ്ങളില്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ഭാവിയില്‍ ഞങ്ങള്‍ ആരില്‍നിന്നും സഹായം തേടില്ല എന്ന്. കഴിഞ്ഞ 27 വര്‍ഷങ്ങളായി ഒരു വായ്പയും ഞങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.''
പരിസ്ഥിതിയോട് ചേര്‍ന്നുനില്ക്കുന്നവയാണ് ഇന്‍ഫോസിന്റെ ക്യാമ്പസുകളോരോന്നും. മണ്ണും മരങ്ങളും ജലധാരകളും വള്ളിപ്പടര്‍പ്പുകളുടെ കുളിര്‍മയും ഒത്തുചേരുന്ന മനോഹരമായ അന്തരീക്ഷം. ആധുനിക മുഖച്ഛായയുമായി നില്ക്കുന്ന കെട്ടിടങ്ങള്‍ പച്ചപ്പില്‍ ലയിച്ചുചേരുന്നു. ക്യാമ്പസിനകത്തെ സഞ്ചാരത്തിന് ബാറ്ററി ഉപയോഗിക്കുന്ന കാറുകളും സൈക്കിളുകളും മാത്രം. ഗെയിറ്റിനുപുറത്ത് യന്ത്രത്തോക്കുകളുമായി നില്‍ക്കുന്ന സി.ഐ.എസ്.എഫ്. ജവാന്‍മാരെയും സെക്യൂരിറ്റി ചെക്കിങ്ങും കടന്ന് ക്യാമ്പസിനുള്ളിലേക്ക് കയറിക്കഴിഞ്ഞാല്‍ പിന്നെ എല്ലായിടത്തും പുഞ്ചിരിക്കുന്ന മുഖങ്ങളാണ്. ഇവിടെ അപരിചതത്വം അലിഞ്ഞില്ലാതാകുന്നു.

പ്രകൃതിമനോഹരങ്ങളായ ക്യാമ്പസുകള്‍. ഈ മാതൃക മനസ്സില്‍ കടന്നുവന്നതെങ്ങനെയാണ്?

1994ലാണ് ക്യാമ്പസ് എന്ന ആശയം വരുന്നത്. ആളുകള്‍ക്ക് വന്ന് തൊഴിലെടുക്കാന്‍ താല്‍പര്യമുണര്‍ത്തുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ആവശ്യമായിരുന്നു. പൊടിയും പുകയും നിറഞ്ഞ മലിനമായ അന്തരീക്ഷത്തിലൂടെ
യാത്രചെയ്‌തെത്തുന്ന ഒരാള്‍ക്ക് 'ഹായ് ഇവിടെ എന്തൊരു പച്ചപ്പാണ്, എന്തൊരു കുളിര്‍മയാണ്. എനിക്കിവിടെയെല്ലാം നടക്കാം, എന്റെ വാതിലുകളും ജനാലകളും ധൈര്യത്തോടെ തുറന്നിടാം, സുഖമായി ജോലി ചെയ്യാം' എന്നു തോന്നിയാല്‍ അത് വലിയകാര്യമാണ്.


ഇന്‍ഫോസിസിന്റെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് അത്ഭുതാവഹമാണ്. ലോകം അഗീകരിച്ച ഈ മാതൃക പ്ലാന്‍ ചെയ്തതെങ്ങനെയാണ്?
ഇന്‍ഫോസിസിന്റെ സ്വത്ത് ഇവിടെ ജോലിചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ ഇവിടെയുള്ളവരെ ബഹുമാനിക്കേണ്ടതും അവരോട് അന്തസ്സ് പുലര്‍ത്തേണ്ടതും ഞങ്ങളുടെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവിടെ ജോലിചെയ്യുന്ന ഓരോരുത്തരും പരമാവധി കഴിവുകള്‍ വൈകുന്നേരമാകുമ്പോഴേക്കും ഉപയോഗിക്കണം. അത്യുത്സാഹത്തോടെയും തെളിഞ്ഞ ബുദ്ധിയോടെയും വേണം അവര്‍ അടുത്തദിവസം രാവിലെ ഇവിടെയെത്താന്‍. അതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും.

തിരുവനന്തപുരത്ത് ലോകനിലവാരമുള്ള ക്യാമ്പസ് യാഥാര്‍ഥ്യമായല്ലോ? ഞങ്ങള്‍ കേരളീയര്‍ അംഗീകരിക്കപ്പെട്ടതുപോലെ തോന്നുന്നു

മലയാളികള്‍ കഠിനാധ്വാനികളാണ്. ചുറ്റുപാടുകളോട് പെട്ടെന്ന് ഇണങ്ങിച്ചേരുന്നവര്‍. ലോകത്തെവിടെപോയാലും അവരെ കാണാം. കേരളീയര്‍ പ്രൊഫഷണലുകാണെന്നതില്‍ യാതൊരു സംശയവും വേണ്ട. ഇന്‍ഫോസിസില്‍ മലയാളികള്‍ ധാരാളമുണ്ട്. ഇപ്പോഴത്തെ സി.ഇ.ഒ. ക്രിസ് ഗോപാലകൃഷ്ണന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷിബുലാല്‍ തുടങ്ങി ഒരുപാടുപേര്‍. ക്രിസിനെപറ്റി പറയേണ്ട ആവശ്യമില്ല. എല്ലാവര്‍ക്കും ആ ടാലന്റ് അറിയാം. ഷിബുലാല്‍ വളരെ ബ്രില്യന്റ് ആണ്. ഇന്‍ഫോസിസിന്റെ തുടക്കംമുതല്‍ താങ്ങുംതണലുമായി ഇവര്‍ എന്റെകൂടെയുണ്ട്. പത്തുലക്ഷത്തിനുമേല്‍ വരിക്കാരുള്ള രണ്ടുപത്രങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്നതില്‍ എനിക്ക് അദ്ഭുതം തോന്നുന്നു. മലയാളികളുടെ ഒരു പ്രത്യേകത ഇതാണ്. അവര്‍ ലോകത്തെ അറിയാനും അറിയിക്കാനും ശ്രമിക്കുന്നു.

****

തിരക്കുകള്‍ക്കിടയില്‍ കുടുംബബന്ധങ്ങള്‍ ഇഴപൊട്ടാതെ ചേര്‍ത്തുനിര്‍ത്തുന്നതിന് മൂര്‍ത്തി മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത് ഭാര്യ സുധാമൂര്‍ത്തിക്കാണ്. ഇന്‍ഫോസിസിന്റെ മൂലധനം കൊടുത്തത് മുതല്‍ ഓരോ വീഴ്ചയിലും വിജയത്തിലും അവര്‍ മൂര്‍ത്തിക്കൊപ്പം നിന്നു. കര്‍ണ്ണാടക സംസ്ഥാനത്ത് ഒന്നാംറാങ്കോടെ എഞ്ചിനീയറിങ് വിജയിച്ച സുധാമൂര്‍ത്തി പലപ്പോഴും മൂര്‍ത്തിയുടെ തിരക്കുകള്‍ക്കിടയില്‍ സാധാരണ വീട്ടമ്മയായി മാറി. ഇന്ന് ഇന്‍ഫോസിസ് ഫൗണ്ടേഷനുവേണ്ടി രാജ്യത്തെ പാവപ്പെട്ടവര്‍ക്കിടയില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തുന്നു. വൈകുന്നേരം നാരായണമൂര്‍ത്തിയുടെ ഫ്ലറ്റില്‍ ചെല്ലുമ്പോള്‍ നിറഞ്ഞ സ്വാഗതവുമായി വാതില്‍ക്കല്‍ത്തന്നെ സുധാമൂര്‍ത്തിയുണ്ട്. മൂര്‍ത്തിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ മനസ്സുതുറന്നു.
''മൂര്‍ത്തി ഒരുപാട് മാറി. ഒരിക്കല്‍ എന്നെ പ്രണയിച്ചിരുന്ന നാണം കുണുങ്ങിയായ മൂര്‍ത്തിയില്‍നിന്ന് ഏറെ വളര്‍ന്നു. എന്നാല്‍ അദ്ദേഹം കൂടുതല്‍കൂടുതല്‍ വിനയാന്വിതനായിരിക്കുന്നു.'' മുകളിലെ മുറിയിലിരുന്ന് ജോലിചെയ്യുന്ന മൂര്‍ത്തിയെ വിവരം അറിയിച്ചശേഷം സുധ തന്റെ തിരക്കുകളിലേക്ക് യാത്രപറഞ്ഞിറങ്ങി.

നല്ലൊരു കുടുംബനാഥനാണോ? 

ആദ്യമെല്ലാം കുറെ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ കമ്പനി വളരാന്‍ തുടങ്ങിയതോടെ അധിക ശ്രദ്ധ നല്‍കാന്‍ പറ്റാതായി. എന്നാല്‍ എല്ലാവരും വളരെ സഹകരിച്ചു. എന്നെ എന്റെ ജോലിചെയ്യാന്‍ അനുവദിച്ചു. സുധയുടെ ഭാഗത്തുനിന്നുള്ള സഹകരണമാണ് എന്റെ ശരിയായ വിജയം. കുട്ടികളും പൂര്‍ണമായും കൂടെനിന്നു.

മക്കള്‍ രണ്ടും വ്യത്യസ്ത പാതയിലാണല്ലോ? 

അതെ. അവര്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മകന്‍ റോഹന്‍ അവസാനവര്‍ഷ ഗവേഷണ വിദ്യാര്‍ഥിയാണ്. മകള്‍ അക്ഷത വെഞ്ച്വര്‍ കാപിറ്റല്‍ രംഗത്തും.

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍?

വളരെ നല്ലൊരു സംരംഭമാണത്. സുധയാണ് അതിന്റെ ചെയര്‍പേഴ്‌സണ്‍. 1997ല്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന് രൂപം നല്‍കി. ഇന്‍ഫോസിസിന്റെ ലാഭത്തില്‍നിന്നും ഒരു നിശ്ചിത തുക എല്ലാവര്‍ഷവും ഫൗണ്ടേഷന് നല്‍കും. അത് പാവപ്പെട്ടവര്‍ക്കുവേണ്ടി മാത്രമുള്ളതാണ്.

****
ചെറുപ്പത്തിന്റെ ചൂടില്‍ കമ്യൂണിസം തലയ്ക്കുപിടിച്ച് രാഷ്ട്രീയക്കാരന്റെ കുപ്പായമിടാനായിരുന്നു നാരായണ മൂര്‍ത്തിയ്ക്ക് താല്‍പര്യം. എന്നാല്‍ അക്കാലത്തുണ്ടായ ഒരു സംഭവം മൂര്‍ത്തിയുടെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ചു.
1974ല്‍ പാരീസിലായിരുന്ന മൂര്‍ത്തി ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന വഴി ബള്‍ഗേറിയയുടെയും യുഗോസ്ലാവ്യയുടെയും (ഇന്നത്തെ സൈബീരിയ) അതിര്‍ത്തിയിലെ ചരിത്രനഗരമായ നിസ്സില്‍ എത്തിപ്പെടുന്നു. നിസ്സില്‍നിന്നും ഇസ്താംബൂളിലേക്കുള്ള ട്രെയിന്‍ യാത്രയായിരുന്നു ലക്ഷ്യം. യാത്രക്കാരായി മൂര്‍ത്തിയെക്കൂടാതെ ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. മൂര്‍ത്തി പെണ്‍കുട്ടിയോട് ഫ്രഞ്ച് ഭാഷയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരു പോലീസുകാരന്‍ സ്ഥലത്തെത്തി. ബള്‍ഗേറിയയിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെയാണ് അവരുടെ സംഭാഷണമെന്ന കുറ്റം ചുമത്തി നിമിഷങ്ങള്‍ക്കുള്ളില്‍ മൂര്‍ത്തിയെ റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി ഒരു കുടുസ്സുമുറിയില്‍ തള്ളി. ഭക്ഷണവും വെള്ളവുമില്ലാതെ തണുപ്പിന്റെ കാഠിന്യത്തില്‍ ഇരുട്ടറയില്‍. 76 മണിക്കൂറുകള്‍ക്കുശേഷം വാതില്‍ തുറന്നു. പക്ഷേ വീണ്ടും പീഢനം. ഗാര്‍ഡിന്റെ റൂമിലാണെന്നുമാത്രം. ഇത്തവണ 21 മണിക്കൂര്‍ തടവ്. അങ്ങനെ 108 മണിക്കൂര്‍. മോചനമെത്തിയപ്പോഴേക്കും മൂര്‍ത്തിയുടെ മനസ്സിലെ കമ്യൂണിസ്റ്റ് സങ്കല്‍പ്പങ്ങള്‍ നിസ്സിലെ കൊടുംതണുപ്പിലും കത്തിച്ചാമ്പലായിരുന്നു.

കമ്യൂണിസ്റ്റില്‍നിന്നും ക്യാപിറ്റലിസ്റ്റിലേക്കുള്ള പരിവര്‍ത്തനം?

കമ്യൂണിസത്തിന് ഒരു പ്രശ്‌നവും അടിസ്ഥാനപരമായി പരിഹരിക്കാനാവില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. തൊഴില്‍മേഖലകളും കൂടുതല്‍ തൊഴിലുകളും ഉണ്ടാക്കുക എന്നതുമാത്രമാണ് ദാരിദ്ര്യത്തെ നേരിടാനുള്ള പോംവഴി. വ്യവസായമേഖലകള്‍ പുതുതായി ഉണ്ടാവണം. മുതലാളിത്ത വ്യവസ്ഥിതിയില്‍ മാത്രമേ സംരംഭകരെ ലഭിക്കൂ. എന്റെ ജീവിതത്തില്‍നിന്നു ഞാന്‍ പഠിച്ച കാര്യമാണിത്. ക്യാപിറ്റലിസ്റ്റ് സോഷ്യലിസ്റ്റ് എന്നതാണ് കുറച്ചുകൂടി ശരി.

വര്‍ഷങ്ങള്‍ക്കുമുമ്പ് വിശപ്പിലും ദാഹത്തിലും തണുപ്പിലും പെട്ട് മണിക്കൂറുകള്‍ വലഞ്ഞ ആ മൂര്‍ത്തിയില്‍നിന്നും ഇന്നത്തെ മൂര്‍ത്തിയിലേക്കുള്ള ദൂരം?

ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ട് ഇവിടെയെത്താന്‍. അന്ന് ഞാന്‍ തെറ്റുചെയ്തിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ ഗാര്‍ഡ് ആത്മാര്‍ത്ഥമായി മാപ്പുചോദിച്ചു. അയാള്‍ പറഞ്ഞു. ''ഇന്ത്യ ഞങ്ങളുടെ സുഹൃത്ത് രാജ്യമാണ്. നിങ്ങള്‍ ഒരിന്ത്യക്കാരനായതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ സ്വതന്ത്രനാക്കുന്നത്.''
ഒരിന്ത്യക്കാരനായതില്‍ വളരെ അഭിമാനിച്ച നിമിഷമായിരുന്നു അത്. ഇന്ത്യയില്‍ നിന്നുകൊണ്ടുതന്നെ ഇന്ത്യക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഈ സംഭവം എനിക്കുപ്രേരണയായി. ബാക്കിയെല്ലാം കൂട്ടായ്മയുടെ വിജയം.

Wednesday, June 16, 2010

കേരളം മരുഭൂമി ആവാതിരിക്കാന്‍

ഭൂഗര്‍ഭ ജലനിരപ്പ് അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വേനല്‍ച്ചൂടിനു കാഠിന്യം സഹിക്കാവുന്നതിനുമപ്പുറമായി. സൂര്യാഘാത സാധ്യതയും മുമ്പെങ്ങുമില്ലാത്ത വിധം കേരളം അനുഭവിച്ചു തുടങ്ങി. കേരളത്തിനു കേട്ടുകേള്‍വിപോലുമില്ലാത്ത രീതിയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കയാണിപ്പോള്‍. കേരളം മരുഭൂമിയാവാതിരിക്കാന്‍ ജലസംരക്ഷണം അനിവാര്യമായിരിക്കുകയാണ്.

താപനില ഏറുന്നതിനൊപ്പം ഭൂമിയിലെ ജലനിരപ്പ് അനിയന്ത്രിതമായി താഴ്ന്നുകൊണ്ടിരിക്കുന്നതിനു നിരവധി കാരണങ്ങളുണ്ട്. നദികളുടെയും നീര്‍ത്തടങ്ങളുടെയും പാടങ്ങളുടെയും വനങ്ങളുടെയും നാശം മാത്രമല്ല, കായലുകളുടെ ആഴം കുറഞ്ഞതും ജലലഭ്യത കുറയാന്‍ കാരണമായി. കാവും കുളവും സങ്കല്പമാകുന്നു. പ്രകൃതിയെ പൂജിക്കുന്ന വലിയൊരു സംസ്‌കാരമായിരുന്നു നമുക്കുണ്ടായിരുന്നത്. 

ജലവും നദിയും മരവുമെല്ലാം നാം ആരാധനയോടെ നോക്കിക്കണ്ട കാലമുണ്ടായിരുന്നു. അതു മാറി താത്കാലിക ആവശ്യത്തിനായി ഏതിനെയും ചൂഷണം ചെയ്യുന്ന മനോഭാവം കടന്നുകൂടിയതോടെ പ്രകൃതിക്കു നാശം സംഭവിച്ചുതുടങ്ങി. അനിയന്ത്രിതമായി പ്രകൃതിചൂഷണം ചെയ്യുന്ന നിലപാടിനു മാറ്റമുണ്ടായെങ്കിലേ ജലദൗര്‍ലഭ്യവും താപവര്‍ധനയും മൂലം വരാന്‍ പോകുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് ആക്കം കുറയ്ക്കാനെങ്കിലും കഴിയൂ.

ഇന്ത്യയില്‍ 4,00,000 കോടി ഘനമീറ്റര്‍ വെള്ളം പ്രതിവര്‍ഷം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. അതില്‍ ഉപയോഗിക്കാന്‍ കഴിയുന്നത് 1,08,600 കോടി ഘനമീറ്റര്‍ മാത്രമാണ്. നാലുതരത്തിലാണ് ജലമുള്ളത്. മഴവെള്ളം, ഹിമപാതം, തുഷാരം, ഹൈമം എന്നിങ്ങനെ. ഇതില്‍ മഴവെള്ളമാണ് ഏറ്റവും ശ്രേഷ്ഠവും ഗുണകരവും . ജലസമ്പത്തിന്റെ നിദാനവും ജല സംക്രമണവും നടത്തുന്നത് പ്രധാനമായും നദികളെ ആശ്രയിച്ചാണ്. നദികള്‍ ജീവന്റെ നിലനില്പിനെ സഹായിക്കുന്ന ഏറ്റവും പ്രധാന ജൈവ ആവാസവ്യവസ്ഥയാണ്. തടസ്സമില്ലാതെ ഒഴുകുന്ന ജലവും മണലും ജല ജീവികളുമെല്ലാം ഈ ആവാസവ്യസ്ഥയുടെ അവിഭാജ്യ ഘടകമാണ്. നദികളെ കേന്ദ്രീകരിച്ചാണ് മനുഷ്യസംസ്‌കാരങ്ങള്‍ വളര്‍ന്നുവന്നിട്ടുളളത്. 

നദികള്‍കൊണ്ട് കേരളം സമ്പന്നമാണ്. പശ്ചിമഘട്ട മലനിരകളില്‍നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ട്ഒഴുകുന്ന 41 നദികളും കിഴക്കോട്ടൊഴുകി കാവേരിയില്‍ ചേരുന്ന മൂന്നു നദികളും അവയുടെ 900-ത്തിലധികം വരുന്ന പോഷകനദികളും സംസ്ഥാനത്തെ ജല സമ്പുഷ്ടമാക്കാന്‍ പര്യാപ്തമാണ്. 15 കി. മീറ്ററില്‍ അധികം നീളം വരുന്ന ജലസ്രോതസ്സുകളെയാണ് നദികളെന്ന് കേരളത്തില്‍ കണക്കാക്കുന്നത്. 44 നദികളും 38 കായലുകളും 560 കി. മീറ്റര്‍ നീളം വരുന്ന സമുദ്രതീരവും മണല്‍പ്പരപ്പും കാടും മലയും താഴ്‌വരകളുമെല്ലാം ചേരുമ്പോള്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടാവുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കിണറുകളുള്ള നാടാണ് കേരളം. 45 ലക്ഷത്തോളം കിണറുകള്‍ നമ്മുടെ ഭൂഗര്‍ഭ ജലവിതാനത്തിന്റെ വിസ്തൃതി വെളിവാക്കുന്നതാണ്. ജല സമ്പുഷ്ടിക്കുതകുന്ന പ്രവര്‍ത്തനങ്ങള്‍ കിണറുകളെയെല്ലാം ജല സമ്പുഷ്ടമാക്കിയിരുന്നു. എന്നാല്‍ സ്ഥിതി മാറി വരികയാണ്. കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ആളോഹരി ജലലഭ്യത നാലിലൊന്നായി കുറഞ്ഞപ്പോള്‍ കേരളത്തില്‍ അത് അഞ്ചിലൊന്നായി. ദേശീയ ശരാശരിയേക്കാളും 2.78 മടങ്ങ് മഴ കേരളത്തില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഉപയോഗിക്കുന്നത് നാമമാത്രവും. 

കേരളത്തില്‍ ആളോഹരി ശുദ്ധജല ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ജലവും ഉപയോഗിക്കുന്നതു കൃഷിക്കും വ്യവസായങ്ങള്‍ക്കുമാണ്. ഇതില്‍ അഞ്ചുശതമാനം മാത്രമാണ് വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്നത്. ഉപരിജല ലഭ്യത കുറഞ്ഞതോടെ നാം ഭൂഗര്‍ഭജലത്തെ അമിതമായി ഉപയോഗിച്ചു തുടങ്ങി. മഴക്കാലത്ത് പുനഃസ്ഥാപിക്കാന്‍ കഴിയുന്നതിനേക്കാള്‍ പതിന്മടങ്ങ് ഉപയോഗിക്കുന്നതിനാല്‍ ഭൂഗര്‍ഭജല വിതാനം നാള്‍ക്കുനാള്‍ താഴ്ന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ കിണറുകളിലെ ജലവിതാനം അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്നു മീറ്റര്‍ വരെ താഴ്ന്നതായി ഭൂഗര്‍ഭ ജലവിഭവവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ നമ്മുടെ ഒട്ടുമിക്ക കിണറുകളും വറ്റി വരളുമെന്നും ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

ജല ദുരുപയോഗത്തിലും കേരളം ഒന്നാം സ്ഥാനത്താണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആളോഹരി ജല ഉപയോഗം പ്രതിദിനം 120 ലിറ്ററാണ്. കേരളത്തില്‍ ഇത് 200 ലിറ്ററായി ഉയര്‍ന്ന് നില്ക്കുന്നു.അധികം ജലമുണ്ടെന്ന ധാരണയാണ് നമ്മുടെ പ്രതിസന്ധിക്കു കാരണം. സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വസ്തുവാണ് ജലമെന്ന് ബന്ധപ്പെട്ടവരാരും കരുതുന്നില്ല.

നദികളുടെ പാരിസ്ഥിതിക തകര്‍ച്ചയാണ് ജല സംഭരണശേഷിയെ കുറച്ചത്. അനിയന്ത്രിതവും അശാസ്ത്രീയവുമായ മണല്‍വാരല്‍ മൂലം നദികളുടെ അടിത്തട്ട് വന്‍തോതില്‍ താഴ്ന്നു. ഇക്കാരണത്താല്‍ നദീതീരത്തെ ഭൂഗര്‍ഭജല വിതാനവും കുറഞ്ഞു. മഴക്കാലം തീര്‍ന്നാല്‍ ശുദ്ധജലക്ഷാമവും തുടങ്ങുകയായി. ഇത് അടുത്ത കാലത്തെ പ്രതിഭാസമാണ്. ഭൂഗര്‍ഭജല വിതാനം ഭയാനകമാംവിധം താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന സത്യം മലയാളികള്‍ മനസ്സിലാക്കുന്നുമില്ല. കേരളത്തിലെ മിക്ക നദികളും മണല്‍വാരലിന്റെ ക്രൂരത അനുഭവിക്കുന്നവയാണ്. മൂന്നു മീറ്റര്‍ മുതല്‍ ആറു മീറ്റര്‍ വരെ താഴ്ന്ന നദികളുടെ അടിത്തട്ടില്‍ ചെളിയാണിപ്പോള്‍. മണല്‍ത്തിട്ടകള്‍ പ്രകൃതി നല്‍കിയ ജലനിയന്ത്രണോപാധിയാണ്. ഇതിനെ പാടേ മാറ്റിയതോടെ പെയ്തവെള്ളം കുത്തൊഴുക്കില്‍ പോയിമറയുന്നു.

മണല്‍വാരല്‍ രൂക്ഷമായതോടെ പലനദികളും മരിച്ചു. ഒട്ടുമിക്ക നദികളുടെയും മധ്യത്തില്‍ മണ്‍തിട്ടകളും മരങ്ങളും വ്യാപിക്കുന്നു. അടിത്തട്ട് താണ് 30 കി. മീറ്റര്‍ ഉള്ളിലേക്കു വരെ ഓരുജലം കണ്ടുതുടങ്ങി. ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിനും ഇതു കാരണമായി.
നദീതീരങ്ങളില്‍ മുന്‍പ് കുളം കുത്തിയാലും ജല പ്രളയമായിരുന്നു. ഈ സ്ഥാനത്ത് കുഴല്‍ക്കിണര്‍ കുഴിച്ചാലും ചില സ്ഥലങ്ങളില്‍ വെള്ളം കണ്ടെത്താന്‍ കഴിയുന്നില്ല.

നദികളുടെ നാശം ഭൂഗര്‍ഭജല വിതാനം ക്രമാതീതമായി താഴേക്കു പോകാന്‍ കാരണമായി. ഇതോടൊപ്പം പാടങ്ങള്‍ വ്യാപകമായി ഇല്ലാതായതും കേരളത്തില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴാന്‍ കാരണമാണ്.മൂന്നുനാലു ദശാബ്ദങ്ങള്‍ക്കുള്ളില്‍ പാടങ്ങളുടെ സിംഹഭാഗവും വീടുകളും ഫ്‌ളാറ്റുകളുമായി. വെള്ളം സംഭരിച്ചുനിര്‍ത്തുന്നതില്‍ പാടശേഖരങ്ങള്‍ വലിയൊരു പങ്കുവഹിച്ചിരുന്നു. പാടശേഖരങ്ങളെയും നശിപ്പിക്കുന്ന മറ്റൊരു പ്രവര്‍ത്തനമാണ് മണ്ണെടുപ്പ്. ചെളിക്കു വേണ്ടി ആയിരക്കണക്കിനു ഹെക്ടര്‍ സ്ഥലം കുഴിച്ചു കുളം തോണ്ടുന്നു. മലകളെ ഒന്നായി ഇടിച്ചുനിരത്തി മണ്ണെടുക്കുമ്പോള്‍ ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥ ഒന്നടങ്കമാണ് താറുമാറാകുന്നത്.

മരങ്ങളും ചെടികളും പുല്ലും നിറഞ്ഞ പ്രദേശത്ത് ഭൂമി നല്ലൊരു ജലസംഭരണ കേന്ദ്രമാകും. ഇതെല്ലാം നശിപ്പിച്ച് മണ്ണു മാന്തി എടുക്കുന്നതോടെ പെയ്ത വെള്ളം താഴാതെ ഒഴുകി മാറുന്നു.കായല്‍പ്രദേശങ്ങള്‍ ഭൂമിയിലെ ജലസമ്പത്ത് നിലനിര്‍ത്തുന്ന ഘടകമാണ്. ഏഴുമീറ്റര്‍ വരെ ആഴമുണ്ടായിരുന്ന നമ്മുടെ കായല്‍പ്രദേശങ്ങള്‍ക്ക് ഇപ്പോള്‍ മൂന്നു മീറ്ററിലും താഴെയാണ് ആഴം. നദികളില്‍നിന്നൊഴുകി വരുന്ന എക്കലും മണ്ണും സമീപപ്രദേശങ്ങളിലെ മാലിന്യവുമെല്ലാം നിറഞ്ഞ് നീര്‍ത്തടങ്ങള്‍ മരണവക്ത്രത്തിലായിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ ശുദ്ധജല നീര്‍ത്തടങ്ങളുടെ ആഴവും വിസ്തൃതിയും വര്‍ധിപ്പിച്ച് മഴക്കാലത്ത് കിട്ടുന്ന ഉപരിതലജലം കഴിയുന്നത്ര സംഭരിച്ചുനിര്‍ത്താന്‍ കഴിയണം. നദികളും മരങ്ങളും വനങ്ങളും പാടങ്ങളും സംരക്ഷിക്കപ്പെടണം. ശീതോഷ്ണസ്ഥിതി ക്രമീകരിക്കുന്നതിനും ഇത് അനിവാര്യമാണ്.

പ്രകൃതിയുടെ തനതു ഭാവത്തെ തകര്‍ത്ത് താത്കാലിക ലാഭത്തിനുവേണ്ടിയുള്ള മനുഷ്യന്റെ പ്രവര്‍ത്തനം ജീവജലത്തെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നു. വറുതിയുടെ താണ്ഡവം വരുംനാളുകളില്‍ അതിരൂക്ഷമാകും. കേരളത്തില്‍ സൂര്യതാപമേറ്റ് അവശരാകുന്നവര്‍ വ്യാപകമാവുകയാണ്. നാളെ കുടിവെള്ളത്തിനായി ഒരു യുദ്ധം നടക്കേണ്ടിവന്നാലും അതിശയിക്കാനില്ല. കാലങ്ങളായുള്ള അശ്രദ്ധമായ പ്രവര്‍ത്തനവും അമിത ചൂഷണവും ഹരിതാഭമായ കേരളത്തെ മരുഭൂമിയാക്കുകയാണ്. വരും തലമുറയ്ക്കായി ഒരുതുള്ളി ജീവജലത്തിനു വേണ്ടിയെങ്കിലും നാം ഇനിയും വൈകാതെ പ്രകൃതിയുടെ തനിമ നിലനിര്‍ത്താനുതകുന്ന പ്രവര്‍ത്തനങ്ങളിലേക്കു മടങ്ങണം

Historical Oil spillage

The Gulf Mexicon Oil spillage now turns to a historical disaster in the area of environmental arena. Just after the Exzon Waldez 1989, Gulf Mexicon oil spillage  becoming  the leading position in the industrial disasters and which is some what more serious compared to Chernobil and Bhopal.

It happened by the explosion of methane bubbles which damaged the petrol pipe line of British petroleum (BP) and an enormous barrel of petrol which came out and spread Florida and Pacific Ocean.Now the liability cap of 7.5 already spent by US Government and sent the bill to B.P. But it is only a minute share of the lion part.In the last Exzon Waldez tragedy Govt. ordered an amount of Rs. $780 crore. But the court limited it to 250 and the remaining liability goes with Waldez also.

Now who will pay for this pollution? B.P. or US Govt. There is a wide criticism to Obama who lying with B.P. Lastly he strongly act for strong intervention in the affected area.
The B.P. Team put different efforts like metal cover, plastic cover and lastly the fiber.The process top kill also fails, Now it is partially under control. Another interesting thing is that the solution was suggested by an Indian.
It will took away the large water resources as well as flora and fauna. Its really an alarming situation..................


We are not learning lessons from this disasters.It is taking large amount of resources, aquatic animals and water life. But till now we are not capable to fight against these issues and also there is a fragile situation on the same.At least a mechanism related to the control and maintenance in these situation is urgently required.  

Monday, June 14, 2010

Responsible Tourism

It is the first ever coordinated initiative in Kerala in implementing Responsible Tourism. Now it has four pilot destinations in Kerala viz. Kovalam, Kumarakom, Thekkady and Wayanad. It focuses on three thematic areas.
1. Economic - Maximize/Ensure community benefit through Tourism
2. Social       - Preserve and Promote culture, arts, traditions and village Life
3. Environmental - Reduce/ Minimize negative environmental impacts

This initiative at Kumarakom selected as Best Responsible Tourism initiative in India by Ministry of Tourism.
Village Life Experience Tours are the another product developed by Responsible Tourism which provides an opportunity to experience the real life of villages in Kerala which is through less travel and large attractions.

Gadkari Slips

The recent trends show that the position of Nithin Gadkari, President of B.J.P is not in a fine condition. Initially he gained attention by taking fresh and new concepts like religious harmony, innovative visions, women participation etc. But a representative from R.S.S.S , now also fails to confirm support from his parent party. In a condition of poor support to choose Gadkari, Advani made things well. But Gadkari;s robustness washed out immediately and his presence fading by the dominating role of Narendra Modi and Advani. Recently the event organized at Bihar was really a Modism even in the presence of Gadkari. Actually Advani tries to collapse bridge that Gadkari stands. Its really an urge for power or an  initiative to correct the mistake he has done by choosing Gadkari as President of B.J.P.Now conditions are not at all safe to Gadkari.................
A diplomatic dealing from his part is essential to remake his position in the party as well as in Politics.
Really politics is an experience and Politician should be an experienced.

Friday, June 11, 2010

യൂണിയന്‍ കാര്‍ബൈഡ് മുന്‍ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സനെ വിട്ടയയ്ക്കാന്‍ നിര്‍ദേശിച്ചത് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയാണെന്ന് സൂചന. ഇതുസംബന്ധിച്ച സി.ഐ.എ. രേഖകള്‍ സി.എന്‍.എന്‍.-ഐ.ബി.എന്‍. പുറത്തുവിട്ടു. 1984 ഡിസംബര്‍ ഏഴിന് അറസ്റ്റിലായ ആന്‍ഡേഴ്‌സനെ മോചിപ്പിച്ചത് കേന്ദ്രം മധ്യപ്രദേശ് സര്‍ക്കാറിനോട് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണെന്ന്, ആന്‍ഡേഴ്‌സനെ വിട്ടതിന്റെ പിറ്റേന്ന് തയ്യാറാക്കിയതും അടുത്തയിടെ പരസ്യപ്പെടുത്തിയതുമായ രേഖകളില്‍ നിന്നു വ്യക്തമാകുന്നു. നിര്‍ദേശത്തിനു പിന്നില്‍ രാജീവാണെന്ന് ദുരന്തസമയത്ത് മധ്യപ്രദേശ് കൃഷി സെക്രട്ടറിയായിരുന്ന ആര്‍.സി. ജയിനും വ്യക്തമാക്കി. അതേസമയം, ഈ ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചിട്ടുണ്ട്.

മെക്‌സിക്കന്‍ തിരമാലകള്‍ക്കു മീതെ വുവുസലയുടെ കാതടപ്പിക്കുന്ന കഠോരനാദം മുഴങ്ങിനിന്ന സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ നിന്ന് ആതിഥേയരുടെ ചുണക്കുട്ടികള്‍, ബഫാന ബഫാന തലയുയര്‍ത്തിമടങ്ങി. കരുത്തുറ്റ മെക്‌സിക്കന്‍ നിരയ്‌ക്കെതിരെ ആദ്യം ഗോള്‍ നേടുകയും സമനിലയോടെ ഒരു പോയന്റ് കരസ്ഥമാക്കുകയും ചെയ്താണ് ദക്ഷിണാഫ്രിക്ക ആദ്യമത്സരം പൂര്‍ത്തിയാക്കിയത്.

Bhopal Learnings..... After 26 years from this terrific incident, we still perplexing. Yes. it can be considered as an assault as well as massacre presented by Warren Anderson and Team. But the verdict after 26 year just conclude it by 2 lakh and 2 year of imprisonment. It really suspends the Nuclear liability bill and questioning its logic. Bhopal tragedy estimated that 20,000 have died since the accident from gas-related diseases. Another 100,000 to 200,000 people are estimated to have permanent injuries. How Anderson escaped from India. We need clarification from Arjun Singh. Was it by the influence of Jawaharlal Nehru or Narasimha rau. Any way its really an offence to protect a mega culprit....................

Welcome

Welcome to my page.Its Paul V Mathew from Kerala.Currently working as Associate Coordinator, Responsible Tourism Initiatives in Kerala.