Tuesday, October 26, 2010

State of winning a lottery

കടപ്പാട് - മാത്യഭുമി 
625 കോടിയുടെ ലോട്ടറിയടിച്ചയാള്‍ കുടിച്ചു മരിച്ചു
Posted on: 26 Oct 2010
ലണ്ടന്‍: ജീവിതം തുലഞ്ഞു തീരാന്‍ കോടികളുടെ ലോട്ടറിയടിച്ചാലും മതിയെന്നു തെളിയിച്ചു കെയ്ത്ത് ഗോ എന്ന ബ്രിട്ടീഷുകാരന്‍. പണത്തിനും പ്രശസ്തിക്കും ആഢംബരത്തിനും നടുവില്‍ വിരസമായി മാറിയ ജീവിതം അയാള്‍ കുടിച്ചുകുടിച്ച് തീര്‍ത്തു.

അഞ്ചുവര്‍ഷംമുമ്പാണ് കെയ്ത്തിന് 90 ലക്ഷം പൗണ്ടിന്റെ (625 കോടി രൂപ) ലോട്ടറിയടിച്ചത്. ഇത്രയും പണമുള്ളപ്പോള്‍പ്പിന്നെ ജോലിയെന്തിനെന്ന് ചിന്തിച്ച ഗെയ്ത്ത് ഉടന്‍ രാജിനല്‍കി. ആഢംബരകാറുകളും പന്തയക്കുതിരകളും പടുകൂറ്റന്‍ ബംഗ്ലാവുകളുമെല്ലാം വിലയ്ക്കുവാങ്ങി.
ഒന്നും ചെയ്യാനില്ലാതെ ജീവിതം വിരസമാകാന്‍ തുടങ്ങിയപ്പോള്‍ മദ്യപാനമായി സ്ഥിരംപരിപാടി. അതോടെ ഭാര്യ പിണങ്ങിപ്പോയി. സുഹൃത്തുക്കളെ അതിനുമുമ്പുതന്നെ കെയ്ത്ത് ആട്ടിയോടിച്ചിരുന്നു. ഗുണപരമായി ഒന്നും ചെയ്യാനില്ലാതെ പണം ചെലവിട്ടു ചെലവിട്ട് തനിക്ക് മടുത്തെന്നും ലോട്ടറി കിട്ടിയതാണ് ജീവിതം തകരാന്‍ കാരണമായതെന്നും കെയ്ത്ത് നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജീവിക്കാന്‍ കൊതിയുണ്ടെങ്കില്‍ ലോട്ടറി വാങ്ങരുത് എന്നതായിരുന്നു കെയ്ത്തിന് നല്‍കാനുണ്ടായിരുന്ന ഉപദേശം.

കുടിച്ചുകുടിച്ച് 58-ാം വയസ്സില്‍ കെയ്ത്ത് വീണു മരിച്ചത് അഞ്ചു പൈസ കൈയിലില്ലാതെയാണെന്നായിരുന്നു ആദ്യവാര്‍ത്ത. എന്നാല്‍ എട്ടുലക്ഷം പൗണ്ടിന്റെ സ്വത്തുവകകള്‍ അദ്ദേഹത്തിനുണ്ടെന്ന് ഒസ്യത്തില്‍നിന്ന് വ്യക്തമായി. ഈ പണം പിണങ്ങിപ്പോയ ഭാര്യയേ്ക്കാ രണ്ടു മക്കള്‍ക്കോ കിട്ടുമോ എന്നു വ്യക്തമല്ല

No comments:

Post a Comment