Sunday, May 8, 2011

മുള - മുളമൂട്ടില്‍ അച്ഛന്‍

മുളമൂട്ടില്‍ അച്ഛനെ മുളയോട് ഉപമിക്കാമെന്നു ഞാന്‍ വിശ്വസിക്കുന്നു., അതെ അദ്ദേഹം ഒരു മുളയാണ്. വലിയ മുള. 'അതെന്തേ?' എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ പറയുന്നതും കാണുന്നതും ഇതാണ്.

വൈവിദ്യമാര്‍ന്ന ഉപയോഗം

കടലാസുണ്ടാക്കാന്‍ - (പഠനത്തിനു) - അച്ഛന്‍ പഠിപ്പിക്കുന്നു. ഞങ്ങള്‍ പഠിപ്പിക്കുന്നു.
കെട്ടിടം നിര്‍മ്മിക്കാന്‍ - അച്ഛന്‍ നിര്‍മ്മിക്കുന്നു, കെട്ടിടങ്ങള്‍, ആളുകള്‍ , ദര്‍ശനങ്ങള്‍ .... 
നിര്‍മ്മിതികളിലെ അത്ഭുതം സെന്റ്‌ ജോണ്സ് കത്തിട്രല്‍ - കേരള വാസ്തുവിദ്യയുടെ സൌകുമാര്യം - തിരുവല്ലയ്ക്കൊരു മകുടം, മാക് ഫാസ്റ്റ്  - ഗ്രിന്‍ സെര്ടിഫിക്കെഷന്‍ സൗദം. വിവരസാങ്കേതിക വിദ്യയുടെ ഉത്തുംഗം. 
അദ്ദേഹം വളര്‍ത്തിയ ആളുകള്‍. അദ്ദേഹം വളര്‍ത്തിയ ദര്‍ശനങ്ങളാണ് ഇവയെല്ലാം. 
ഓടക്കുഴല്‍ നിര്‍മ്മാണത്തിന് - മറ്റുള്ളവര്‍ക്ക് കുളിര്‍മ്മയെകാന്‍. പാട്ടായി, സംഗിതമായി മുളമൂട്ടില്‍ അച്ഛന്‍.
ഭക്ഷണമായി - ചൈന, ജെപ്പാന്‍ തുടന്ഗീ രാജ്യങ്ങളില്‍ ഭക്ഷണമായി ഉപയോഗിക്കുന്നു. ആശയ ദാരിദ്രം കൊണ്ട് വിശക്കുന്നവര്‍ക്ക് അപ്പമായി.അച്ഛന്ന്‍ പണിതുയര്‍ത്തിയ സ്ത്ഹാപനഗല്‍ അനേകര്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുന്നു.

മുള ഏണി - ഉയരങ്ങളില്‍ കേറാന്‍ ഉള്ള ചവിട്ടുപടി. മറ്റുള്ളവരുടെ ഉയര്‍ച്ച ആഗ്രഹിക്കുന്ന അനുപമനീയ വ്യക്തിത്വം.

തോണി ഊന്നായി - ബലവത്ത്, ചെളിക്കുണ്ടില്‍ പൂണ്ടാലും വള്ളം ഓടും. ജിവിത തോണിയില്‍ അനേകര്‍ക്ക് സഹായമായി ബലമുള്ള മുള.
 
ഭംഗി - മികച്ച ചിരി, സന്തോഷിപ്പിക്കുന്ന പുഞ്ചിരി 

ഭാഗ്യമുള - ഭാഗ്യലക്ഷണം. അച്ഛന്‍ തൊട്ടതെല്ലാം പൊന്നാക്കി. ഐശ്വര്യം.

ഭാഗ്യ
മുള സമ്മാനമായി ലഭിക്കുന്നത് ഏറ്റവും നല്ല ഭാഗ്യാനുഭവങ്ങള് കൊണ്ടുവരുമെന്നാണ് കരുതുന്നത്. വാങ്ങുമ്പോള് ഒരു സമ്മാനമായി സങ്കല്പ്പിക്കുന്നത് ഗുണഫലം കൂട്ടുമെന്നാണ് വിശ്വാസം.ഓഫീസുകളിലും വീടുകളിലും ഒരുപോലെ സൂക്ഷിക്കാവുന്ന ഭാഗ്യ വസ്തുവാണ് ഭാഗ്യ മുള. ഇത് ഉള്ള സ്ഥലത്ത് മാനസിക പിരിമുറുക്കം ലഘൂകരിക്കപ്പെടുമെന്നും നല്ല ഊര്ജ്ജ പ്രവാഹമുണ്ടാവുമെന്നുമാണ് വിശ്വാസം.
മുള പെട്ടെന്ന് നശിക്കാത്തതും എന്നാല് വഴക്കം പ്രദര്ശിപ്പിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ഇത് ഓഫീസിലോ വീട്ടിലോ സൂക്ഷിച്ചാല് ഉന്നതിക്കും വിജയത്തിനും കാരണമാവും എന്നും വിശ്വാസമുണ്ട്. ഇത് ദുഷ്ട ശക്തികളില് നിന്നും വീടിനെ സംരക്ഷിക്കുമെന്നും വിശ്വാസമുണ്ട്.
 
ഭാവിയുടെ ഉല്പന്നം - ഭാവിയുടെ ദര്‍ശനം
മുള ഭാവിയിലെ തടി ഉത്പന്നങ്ങള്ക്കു ബദലാവും. മുളയില്നിന്നും വീടുനിര്മാണത്തിനാവശ്യമായ എല്ലാ തടി ഉത്പന്നങ്ങളും നിര്മിക്കാമെന്ന കണ്ടെത്തലാണ് ഇതിനിടയാക്കിയിരിക്കുന്നത്. വീട്ടാവശ്യങ്ങള്ക്കുള്ള ഫര്ണീച്ചര് മുതല് വാതിലും ജനലും തൊട്ടു മതിലു വരെ മുളയില്നിന്നും നിര്മിക്കാനാകും
 
പരിസ്ഥിതി സൌഹ്യദം - പരിസ്ഥിതി സ്നേഹി
മുള ഉത്പന്നങ്ങള് പരിസ്ഥിതി സൗഹൃദമാണെന്നതും പ്രത്യേകത. മുള കൊണ്ടുള്ള റൂം പാനലുകള് ഏസി റൂമില് ഘടിപ്പിച്ചാല് വൈദ്യുതി ലാഭിക്കാം.

താപ വാഹി - പുറത്തെ ചൂട് ആഗിരണം ചെയ്ത് മറ്റുള്ളവര്‍ക്ക് തണുപ് ഏകാന്‍

പുറത്തുനിന്നുള്ള ചൂടിനെ മുളംപാനലുകള് പ്രതിരോധിക്കുന്നതുകൊണ്ടാണ് ഇത്. മരംകൊണ്ടു നിര്മിക്കുന്ന ഏത് ഉത്പന്നവും മുളയിലും തീര്ക്കാന് കഴിയുമെന്ന.

ഏറ്റവും വേഗം വളരുന്ന ചെടി - പത്ത് വര്‍ഷത്തെ കാര്യം ഒരു വര്ഷം കൊണ്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിത്വം. വേഗത , അപാര വേഗത.

ഈ മുള വളരട്ടെ. ഈ മുളയുടെ തണലില്‍ ഇനിയും മുളകള്‍ ഉണ്ടാകട്ടെ. ഈ മുളകളിലെല്ലാം നിരവധി ജിവജാലങ്ങള്‍ അഭയം പ്രാപിക്കട്ടെ.

No comments:

Post a Comment